രുക്മിണി ദേവിയെ ആദരിക്കാന്‍ ഗൂഗ്ള്‍ ഡൂഡ്ള്‍

ന്യൂഡല്‍ഹി: രുക്മിണി ദേവി അരുണ്ഡേലിനെ ആദരിച്ച് ഗൂഗ്ള്‍ ഡൂഡ്ള്‍. കലാക്ഷേത്രയുടെ സ്ഥാപകയും ഇന്ത്യ കണ്ട മികച്ച നര്‍ത്തകിയുമായ രുക്മിണി ദേവിയുടെ 112ാം ജന്മദിനത്തില്‍ അവരുടെ കാരിക്കേച്ചര്‍ ചിത്രം  ഗൂഗ്ള്‍ ഡൂഡ്ളായി തയാറാക്കിയാണ് ആദരിച്ചത്. 1936ലാണ് ഇവര്‍ കലാക്ഷേത്ര ആരംഭിക്കുന്നത്. പത്മഭൂഷണ്‍, സംഗീത നാടക അക്കാദമി, കാളിദാസ സമ്മാന്‍ തുടങ്ങി നിരവധി അവാഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു മൃഗസ്നേഹികൂടിയായ രുക്മണി 1962 മുതല്‍ മരിക്കുന്നതുവരെ മൃഗക്ഷേമ വകുപ്പിന്‍െറ അധ്യക്ഷയായിരുന്നു.
1952 മുതല്‍ 1956 വരെ രാജ്യസഭാ എം.പിയായിരുന്ന സമയത്ത് മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനു വേണ്ടിയുള്ള ബില്‍ കൊണ്ടുവന്നു. 1960ല്‍ ബില്‍ പാസാക്കുകയും ചെയ്തു. മധുരയില്‍ ഒരു ഉയര്‍ന്ന ബ്രാഹ്മണ കുടുംബത്തില്‍ 1904 ഫെബ്രുവരി 29നാണ് രുക്മണി ദേവി ജനിച്ചത്. 16ാം വയസ്സില്‍ ജോര്‍ജ് അരുണ്ഡേലിനെ വിവാഹം ചെയ്ത രുക്മിണി ഇന്ത്യന്‍ നൃത്തസംസ്കാരത്തിന് വലിയ സംഭാവനകള്‍ നല്‍കിയാണ് വിട പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.