ന്യൂഡല്‍ഹി: തങ്ങളോട് പതാക ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന ആര്‍.എസ്.എസ് ഭരണഘടനയിലും ദേശീയപതാകയിലും വിശ്വസിക്കുന്നുണ്ടോ എന്ന് ദാറുല്‍ ഉലൂം ദയൂബന്ദ്. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് വഹിച്ച പങ്ക് എന്താണെന്ന് വ്യക്തമാക്കാമോ എന്ന് വെല്ലുവിളിച്ച ദയൂബന്ദ് നാഗ്പുരിലെ ആസ്ഥാനത്താണ് ആര്‍.എസ്.എസ് ആദ്യം ദേശീയ പതാക ഉയര്‍ത്തേണ്ടതെന്നും അഭിപ്രായപ്പെട്ടു. റിപ്പബ്ളിക് ദിനത്തില്‍ രാജ്യത്തെ എല്ലാ മദ്റസകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന ആര്‍.എസ്.എസ് പ്രസ്താവനക്കെതിരെയാണ് രൂക്ഷ വിമര്‍ശവുമായി ദയൂബന്ദ് രംഗത്തത്തെിയത്.
ആര്‍.എസ്.എസിന്‍െറ മുസ്ലിം പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് ആണ് മദ്റസകളില്‍ ജനുവരി 26ന് ദേശീയ പതാക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. ദേശീയ പതാക ഉയര്‍ത്തുന്നത് വ്യക്തിയുടെ ഇഷ്ടമാണെന്നുപറഞ്ഞ ദാറുല്‍ ഉലൂം ദയൂബന്ദ് വക്താവ് അശ്റഫ് ഉസ്മാനി, സ്വാതന്ത്ര്യസമരത്തില്‍ മദ്റസകള്‍ വഹിച്ച പങ്ക് അറിയാത്തവര്‍ക്കേ ഇത്തരമൊരു ആവശ്യമുന്നയിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടി.
പല മദ്റസകളും ദേശീയപതാക ഉയര്‍ത്തുക മാത്രമല്ല, സ്വാതന്ത്ര്യദിനങ്ങളും റിപ്പബ്ളിക് ദിനങ്ങളും ആഘോഷിക്കാറുമുണ്ട്. ദേശീയപതാക ഉയര്‍ത്തണമെന്ന് കല്‍പിക്കാന്‍ ആര്‍.എസ്.എസിനെ പോലൊരു സംഘടനയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അതിനാല്‍, ദേശീയപതാകയുടെ കാര്യത്തില്‍ മദ്റസകളെ വെറുതെ വിടണമെന്ന് അശ്റഫ് ഉസ്മാനി പറഞ്ഞു.
1947 ആഗസ്റ്റ് 15നും 1950 ജനുവരി 20 നും ശേഷം 2002 ലെ റിപബ്ലിക് ദിനത്തിലാണ് ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.