ന്യൂഡല്‍ഹി: ജി. മാധവന്‍ നായര്‍ക്കു ശേഷം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പദവിയിലിരുന്ന കെ. രാധാകൃഷ്ണനും ആര്‍.എസ്.എസ് വേദിയില്‍. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ അസഹിഷ്ണുതക്കെതിരെയും ചരിത്രത്തെയും ശാസ്ത്രഗവേഷണത്തെയും കാവിപൂശാനുള്ള ശ്രമത്തിനെതിരെയും പ്രമുഖ ശാസ്ത്രജ്ഞര്‍ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഞായറാഴ്ച സ്വരാഞ്ജലി എന്ന പേരില്‍ ബംഗളൂരുവില്‍ നടന്ന ആര്‍.എസ്.എസ് ദേശീയ ശിബിരത്തില്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിനൊപ്പം രാധാകൃഷ്ണനെ വേദിയിലത്തെിച്ചത്.
മാധവന്‍ നായരെ ‘വരുതി’യിലാക്കിയ അതേ മാതൃകയിലാണ് ഒരു രീതിയിലും ആഭിമുഖ്യം പുലര്‍ത്താതിരുന്ന രാധാകൃഷ്ണനെയും സംഘടനക്കൊപ്പം നടത്താന്‍ ആര്‍.എസ്.എസ് ശ്രമം. 2012ല്‍ പദവിയില്‍നിന്ന് വിരമിച്ച ശേഷം ആരോപണങ്ങളുടെ ആകാശത്ത് നിലകിട്ടാതായ ജി. മാധവന്‍ നായരെ ആര്‍.എസ്.എസ് ഉന്നതര്‍ സമീപിച്ച് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. 2014 ഡിസംബറില്‍ വിരമിച്ച രാധാകൃഷ്ണനെ കഴിഞ്ഞ വര്‍ഷം സി.ബി.ഐ ചോദ്യം ചെയ്തു. കേസിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമത്തിനു പിന്നാലെ ആര്‍.എസ്.എസ് പ്രമുഖര്‍ ഇദ്ദേഹത്തെയും സമീപിക്കുകയായിരുന്നു.
ഇരുവരും സ്വയംസേവകര്‍ ആയിരുന്നില്ളെന്നും സംഘടനയുടെ സമ്പര്‍ക്ക വിഭാഗം ബന്ധപ്പെട്ട് പരിപാടികള്‍ക്ക് ക്ഷണിക്കുകയായിരുന്നുവെന്നും പ്രമുഖ ആര്‍.എസ്.എസ് നേതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.