കാണാതായ യുവാവിന്‍െറ മൃതദേഹം കണ്ടെടുത്തു; ശ്രീനഗറില്‍ സംഘര്‍ഷം

ശ്രീനഗര്‍: ചൊവ്വാഴ്ച കശ്മീരിലെ പീര്‍ബാഗ് മേഖലയില്‍നിന്ന് കാണാതായ യുവാവിനെ വ്യാഴാഴ്ച നഗരത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടതിനെതുടര്‍ന്ന് ശ്രീനഗറില്‍ സംഘര്‍ഷം. പീര്‍ബാഗ് സ്വദേശി ഉവൈസ് ബാശിറിന്‍െറ (20) മൃതദേഹം റെയില്‍വേപ്പാലത്തിനു സമീപം കണ്ടത്തെിയതിനെതുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമരക്കാര്‍ പൊലീസിനുനേരെ കല്ളേറുനടത്തുകയും ശ്രീനഗര്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് തടയുകയും ചെയ്തു. പൊലീസ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.ജനുവരി 12ന് വൈകീട്ട് നാലിന് വീട്ടില്‍നിന്ന് പുറപ്പെട്ട യുവാവ് പിന്നീട് തിരിച്ചത്തെിയില്ളെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അന്ന് അഞ്ചോടെ ഇദ്ദേഹത്തിന്‍െറ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയി. വൈകീട്ടും തിരിച്ചത്തൊത്തതിനെതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.