അജ്മീര്‍ സ്ഫോടനക്കേസ് പ്രതി ഗുജറാത്ത് സര്‍വകലാശാലയില്‍ മുഖ്യാതിഥി

അഹ്മദാബാദ്: പത്താനിലെ ഹേമചന്ദ്രാചാര്യ നോര്‍ത് ഗുജറാത്ത് സര്‍വകലാശാലയില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡല്‍ സമ്മാനിച്ചത് അജ്മീര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഒ.പി. കോഹ് ലിയായിരുന്നു അധ്യക്ഷന്‍. ചടങ്ങില്‍ സംസാരിച്ച ഇന്ദ്രേഷ്കുമാര്‍ തീവ്രവാദത്തിന് മുഖമില്ലാതായത് അതിനെതിരായ പോരാട്ടം കഠിനമാക്കിയെന്ന് പറഞ്ഞു.

പുരാണങ്ങളില്‍ മഹിഷാസുരനെ വകവരുത്താനായത് അക്കാലത്തെ ഭീകരതയുടെ രൂപമായിരുന്നതുകൊണ്ടാണ്. എന്നാലിന്ന് അവരെ തിരിച്ചറിയാനാകാതെയായത് തീവ്രവാദത്തെ ഉന്മൂലനം ചെയ്യുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനു കീഴില്‍ മുസ്ലിംകളെ സംഘടിപ്പിക്കുന്ന മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍െറ തലവനാണ് ഇന്ദ്രേഷ്കുമാര്‍. സര്‍വകലാശാലയുടെ ക്ഷണക്കത്തില്‍ ഇദ്ദേഹം സാമൂഹിക പരിഷ്കര്‍ത്താവും പ്രതിരോധ വിദഗ്ധനുമാണ്.

ആര്‍.എസ്.എസ് നേതാവാണെന്ന കാര്യം പരാമര്‍ശിക്കുന്നില്ല. പ്രതിരോധ വിദഗ്ധനും സാമൂഹികപ്രവര്‍ത്തകന്‍ എന്നനിലയിലുമാണ് ഇന്ദ്രേഷ് കുമാറിനെ ക്ഷണിച്ചതെന്ന് വൈസ് ചാന്‍സലര്‍ രത്തന്‍ ലാല്‍ ഗോദറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹം സ്ഫോടനക്കേസില്‍ കുറ്റാരോപിതനാണെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഒന്നും പറയാനില്ളെന്നായിരുന്നു വി.സിയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.