ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ പൊലീസ് ഓഫിസര്‍ ശിവാനന്ദ് ഝായെ ഡല്‍ഹി പൊലീസ് കമീഷണറാക്കാന്‍ നീക്കം. അഹ്മദാബാദ് പൊലീസ് കമീഷണറായ ഝായെ നിലവിലുള്ള കമീഷണര്‍ ബി.എസ്. ബാസിയുടെ കാലാവധി തീരുന്ന മുറക്ക് ഡല്‍ഹി പൊലീസ് മേധാവിയാക്കാനാണ് നീക്കം.
1983 ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ശിവാനന്ദ് ഝാ 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തില്‍ അംഗമായിരുന്നു. പിന്നീട് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ശിവാനന്ദ് ഝായെ പ്രത്യേക അന്വേഷണസംഘത്തില്‍നിന്ന് മാറ്റി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസ് കമീഷണര്‍ ആഭ്യന്തരമന്ത്രിയെയാണ് കൃത്യമായി വിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനുപകരം ഡല്‍ഹി പൊലീസിന്‍െറ നിയന്ത്രണം തന്‍െറ കീഴിലാക്കാനാണ് മോദിയുടെ ശ്രമമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.