ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡല്‍ഹി ഐഐടിയിലും പ്രതിഷേധം

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ഐ.ടിയിലും പ്രതിഷേധം. മണ്ഡല്‍ വിരുദ്ധപ്രക്ഷോഭത്തിനു ശേഷം ഇതാദ്യമായാണ് ഐ.ഐ.ടിയില്‍ ഒരു രാഷ്ട്രീയ സദസ് സംഘടിപ്പിക്കപ്പെടുന്നത്. ജാതിയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറന്തള്ളുന്ന വിദ്യാഭ്യാസ വ്യവസ്ഥയെ ഇനിയും പൊറുപ്പിക്കാനാവില്ളെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ജാതിയെയും ലിംഗനീതിയെയും കുറിച്ച്് സംസാരിക്കുന്നതു പോലും കുറ്റകരമായി കാണുന്ന കാമ്പസുകള്‍ അംഗീകരിക്കാനാവില്ല. മേല്‍കോയ്മയെയും വിവേചനത്തെയും സാമാന്യവത്കരിക്കുന്ന സാമൂഹികസംവിധാനത്തിനെതിരെ നിശബ്ദരായിരിക്കുന്നത് കുറ്റകരമാണെന്നും പ്രതിഷേധ സംഗമം പറഞ്ഞു. അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളിനു കീഴില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം നൂറ്റമ്പതിലേറെ പേര്‍ പങ്കെടുത്തു. മിലിന്ദ് വകാന്‍കര്‍, വി. സനില്‍, സുമീത് അഗര്‍വാള്‍, സൗരവ് പോള്‍, അരുദ്ര ബുറ, റോബിന്‍.ഇ.ജെ, ലതീഷ് മോഹന്‍, അങ്കൂര്‍ ഭെട്ടാഗിരി, രാജീവ്, ലളിത ശര്‍മ, മനോഹര്‍ കുമാര്‍, മഹേന്ദ്ര ശഹാരെ, തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.