നാല്​ ദലിത്​ വിദ്യാർഥികളുടെ സസ്​പെൻഷൻ പിൻവലിച്ചു

ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥി രോഹിത് വോമുലക്കൊപ്പം സസ്െപൻഡ് ചെയ്യപ്പെട്ട നാല് ദലിത് ഗവേഷകർക്കെതിരായ നടപടി ഹൈദരാബാദ് സർവകലാശാല റദ്ദാക്കി. സോൻത പ്രശാന്ത്, പി വിജയകുമാർ, ശേഷയ്യ ചെമുദുഗുൻദ, േവൽപുല ശുൻകന്ന എന്നീ വിദ്യാർഥികളുടെ സസ്പെൻഷനാണ് റദ്ദാക്കിയത്.  സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്.  ഡിസംബറിലാണ് അഞ്ച് ദലിത് വിദ്യാർഥികളെ സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തത്. ക്ലാസുകളിൽ എത്താൻ അനുമതിയുണ്ടായിരുന്നെങ്കിലും വിദ്യാർഥികൾക്ക് ഹോസ്റ്റൽ, ലൈബ്രറി,മെസ് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നു. ദലിത് വിദ്യാർത്ഥി രോഹിത് വെമുലെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ  പ്രക്ഷോഭം തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.