ന്യൂഡല്‍ഹി: മൃണാളിനി സാരാഭായിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മകളും നര്‍ത്തകിയുമായ മല്ലിക സാരാഭായിയുടെ വിമര്‍ശം. വ്യാഴാഴ്ച അര്‍ധരാത്രിയാണ് മല്ലിക മോദിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ എന്‍െറ രാഷ്ട്രീയത്തെയും ഞാന്‍ നിങ്ങളുടെ രാഷ്ട്രീയത്തെയും വെറുക്കുന്നു. എന്നാല്‍, ഈ രാജ്യത്തിന്‍െറ സംസ്കാരം ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് കഴിഞ്ഞ 60 വര്‍ഷങ്ങളായി മൃണാളിനി സാരാഭായി നടത്തിയ സേവനത്തെ അതുമായി ബന്ധിപ്പിക്കുന്നതില്‍ അര്‍ഥമില്ല. അവരുടെ മരണത്തില്‍ ഒരു വാക്കുപോലും പറയാത്തത് താങ്കളുടെ മനോഭാവം വ്യക്തമാക്കുന്നു. താങ്കള്‍ എന്നെ എത്രത്തോളം വെറുത്താലും പ്രധാനമന്ത്രിയെന്ന നിലയില്‍ അവരെ ആദരിക്കേണ്ടത് താങ്കളുടെ ചുമതലയാണ്. അത് ചെയ്തില്ല, ലജ്ജാവഹമാണത്’ -ഇതാണ് മല്ലികയുടെ പോസ്റ്റ്.
മനുഷ്യാവകാശപ്രവര്‍ത്തകയായ മല്ലിക നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു. 2014ല്‍ അവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.