യു.എസ് പ്രഫസറെ വെടിവെച്ചു കൊന്നത് ഇന്ത്യന്‍ വിദ്യാര്‍ഥി

ലോസ് ആഞ്ജലസ്: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (യു.എല്‍.സി.എ) പ്രഫസറെ വധിച്ചശേഷം ആത്മഹത്യ ചെയ്തത് ഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാറാണെന്ന് തിരിച്ചറിഞ്ഞു. സര്‍വകലാശാലയിലെ മുന്‍ ഗവേഷകവിദ്യാര്‍ഥിയാണ് ഇയാള്‍.

ബുധനാഴ്ചയാണ് കാമ്പസിലുണ്ടായ ആക്രമണത്തില്‍ മെക്കാനിക്കല്‍ ആന്‍ഡ് എയറോസ്പേസ് എന്‍ജിനീയറിങ് വിഭാഗം പ്രഫസര്‍ വില്യം ക്ളൂജ് (39) വെടിയേറ്റുമരിച്ചത്. പ്രഫസറെ വെടിവെച്ചശേഷം മൈനാക് സര്‍ക്കാര്‍ സ്വയം വെടിവെച്ചുമരിക്കുകയായിരുന്നു. വില്യമിനുകീഴില്‍ കമ്പ്യൂട്ടേഷനല്‍ ബയോ മെക്കാനിക്സിലാണ് മൈനാക് ഗവേഷണം നടത്തിയിരുന്നത്.

മാസങ്ങളായി പ്രഫസര്‍ക്കെതിരെ മൈനാക് സോഷ്യല്‍ മീഡിയയില്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. പ്രഫസര്‍ തന്‍െറ കമ്പ്യൂട്ടര്‍ കോഡ് മോഷ്ടിച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു മൈനാകിന്‍െറ ആരോപണം. എല്ലാ വിദ്യാര്‍ഥികളും ഈ അധ്യാപകനില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും മൈനാക് അഭ്യര്‍ഥിച്ചിരുന്നു.

മൈനാക് 2000ത്തില്‍ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദവും സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. യു.എല്‍.സി.എയില്‍നിന്ന് പിഎച്ച്.ഡി എടുത്തശേഷം എന്‍ജിനീയറിങ് അനലിസ്റ്റായി ജോലിചെയ്യുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.