ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് പ്രഫസര്‍ രാജിവെച്ചു


ഹൈദരാബാദ് : പ്രോ -വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് പ്രഫസര്‍ രാജിവെച്ചു. പ്രഫ. വിപിന്‍ ശ്രീവാസ്തവയെ പ്രോ- വൈസ് ചാന്‍സലറാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രഫ. ശ്രീപതി രാമുഡു രാജി നല്‍കിയത്. ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ഉള്‍പ്പെടെ അഞ്ച് ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാനടപടിക്ക് ശിപാര്‍ശ ചെയ്ത കമ്മിറ്റിയുടെ തലവനായിരുന്നു വിപിന്‍ ശ്രീവാസ്തവ. കാമ്പസില്‍ ദലിത് സമൂഹത്തോട് ശത്രുതാപരമായ സമീപനമാണുള്ളതെന്നും ശ്രീപതി രാമുഡു ആരോപിച്ചു. സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ എക്സ്ക്ളൂഷന്‍ ആന്‍ഡ് ഇന്‍ക്ളുസീവ് പോളിസി തലവനാണ് ശ്രീപദി.
കാമ്പസില്‍ നിലവിലെ അന്തരീക്ഷം അങ്ങേയറ്റം കലുഷിതമാണെന്നും ശത്രുതാപരമായ സമീപനമാണ് ദലിത് സമൂഹത്തോട് സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
കാമ്പസിലെ മറ്റ് ദലിത് അധ്യാപകരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദലിത് സമൂഹത്തിന്‍െറ ഭീതി അകറ്റാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, ഇതിന് വിരുദ്ധമായി പ്രഫ. വിപിന്‍ ശ്രീവാസ്തവയെ പ്രോ- വൈസ് ചാന്‍സലറായി നിയമിച്ച കാര്യം ഞെട്ടലോടെയാണ് കേട്ടതെന്നും രാജിക്കത്തില്‍ പറഞ്ഞു.
അതേസമയം, ശ്രീപദി രാമുഡു ഭരണപരമായ കാര്യങ്ങളോട് സഹകരിച്ചിരുന്നില്ളെന്ന് വിപിന്‍ ശ്രീവാസ്തവ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.