രാഷ്ട്രപതിക്ക് ഐവറി കോസ്റ്റിലെ പരമോന്നത പുരസ്കാരം

അബിദ്ജാന്‍(ഐവറി കോസ്റ്റ്): രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഐവറി കോസ്റ്റിലെ പരമോന്നത ആദരം. ത്രിരാഷ്ട്ര ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഐവറി കോസ്റ്റിലത്തെിയ പ്രണബിന് പ്രസിഡന്‍റ് അലാസ്സെന്‍ ക്വതാറയാണ് ‘ഗ്രാന്‍റ് ക്രോസ് നാഷനല്‍ ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ളിക് ഓഫ് ഐവറി കോസ്റ്റ്’ എന്ന ബഹുമതി സമ്മാനിച്ചത്. ഒരു രാജ്യത്തിന്‍െറ പരമോന്നത ബഹുമതി ആദ്യമായാണ് പ്രണബിന് ലഭിക്കുന്നതെന്ന് പ്രസ് സെക്രട്ടറി വേണു രാജാമണി അറിയിച്ചു.

ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന നിരവധി മേഖലകളുണ്ടെന്ന്, പ്രസിഡന്‍റിന്‍െറ കൊട്ടാരത്തില്‍നടന്ന ആദരിക്കല്‍ ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു. യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാനാകും. ഇരുരാജ്യങ്ങള്‍ക്കും ഭീഷണിയായ ആഗോള ഭീകരവാദത്തെ നേരിടുന്നതിലും സഹകരണം ആവശ്യമാണ്. വികസനത്തിന് സഹായം നല്‍കിയും വിഭവങ്ങള്‍ പങ്കിട്ടും ആഫ്രിക്കയിലെ സഹോദരരാഷ്ട്രങ്ങളെ സഹായിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളില്‍ വികസനത്തിനുള്ള അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ ഐവറി കോസ്റ്റിനെ ഇന്ത്യക്ക് സഹായിക്കാനാകും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്‍െറ ഓര്‍മക്കായി അബിദ്ജാനിലെ ഐ.ടി പാര്‍ക്കിന് മഹാത്മ ഗാന്ധിയുടെ പേരിട്ടു.
കൊളോണിയല്‍ ഭരണത്തിന്‍െറ ചൂഷണത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ മഹാത്മ ഗാന്ധി അഹിംസ, സത്യഗ്രഹം എന്നീ തത്ത്വങ്ങള്‍ ആവിഷ്കരിച്ചത് ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്‍െറ സമരകാലത്തായിരുന്നുവെന്ന് പ്രണബ് അനുസ്മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.