ചെന്നൈയില്‍ 50 തെരുവുനായ്ക്കളെ ജീവനോടെ ചുട്ടുകൊന്നു

ചെന്നൈ: നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ മാറി മേല്‍മരുവത്തൂരില്‍ അമ്പതിലധികം തെരുവുനായ്ക്കളെ ഗ്രാമീണര്‍ ജീവനോടെ ചുട്ടുകൊന്നു. ഈ മാസം അഞ്ചിനാണ് ക്രൂരകൃത്യം നടന്നത്. ഗ്രാമത്തിലെ ആടുകളെ ആക്രമിച്ചതിന് പ്രതികാരമായാണത്രെ നായ്ക്കളെ കൊന്നത്. മൃഗസംരക്ഷണ പ്രവര്‍ത്തകനായ പി. അശ്വത് എന്നയാളുടെ ഇടപെടലിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്കുശേഷം സംഭവം പുറംലോകമറിഞ്ഞത്. ഇദ്ദേഹത്തിന്‍െറ പരാതിയില്‍ മുരളി, മുത്തു, മുരുഗദാസ്, ജീവ എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തു.

നായ്ക്കളുടെ ആക്രമണത്തില്‍  തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നെന്നും ചിലത് പിന്നീട് ചത്തുപോയതായും ഗ്രാമീണര്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. എന്നാല്‍, തന്‍െറ അന്വേഷണത്തില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതായി കണ്ടത്തൊനായില്ളെന്ന് അശ്വത് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ സംഭവം പൊലീസ് ഗൗരവത്തിലെടുത്തില്ളെന്നും അദ്ദേഹം ആരോപിച്ചു. നായ്ക്കളുടെ ശരീരങ്ങള്‍ പാതി വെന്തനിലയില്‍ താന്‍ കണ്ടത്തെിയതായും അദ്ദേഹം അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.