അൽകാ ലാമ്പയെ എ.എ.പി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി

ന്യൂഡൽഹി: അൽകാ ലാമ്പ എം.എൽ.എയെ ആം ആദ്മി പാർട്ടി ഔദ്യാഗിക വക്താവ് സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. രണ്ടുമാസത്തേക്കാണ് സസ്പെൻഷൻ. ഡൽഹി ഗതാഗത മന്ത്രിയായിരുന്ന ഗോപാൽ റായിയോട് രാജിവെക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ആവശ്യപ്പെടുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിനെ തുടർന്നാണ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്. ആരോഗ്യ കാരണങ്ങളാൽ രാജിവെച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ അഴിമതി ആരോപണത്തെ തുടർന്നാണ് രാജി വെച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായ താൻ സസ്പെൻഷൻ നടപടിയെ അനുസരിക്കുന്നുവെന്നും അറിവില്ലായ്മ കൊണ്ട് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും അൽക ട്വീറ്ററിലൂടെ പ്രതികരിച്ചു.

ഈ മാസം 14നാണ് ഗോപാൽ റായ് മന്ത്രി സ്ഥാനം രാജിവെച്ചത്. ഒറ്റ-ഇരട്ട ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള ബസ് സർവീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ അഴിമതി ആരോപണം ഉയർന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.