ഇന്ത്യക്ക്​ യുറേനിയം നൽകാമെന്ന്​ നമീബിയ

വിൻഹോക്:  ഇന്ത്യക്ക് യുറേനിയം നൽകാനുള്ള നിയമവഴികൾ പരിശോധിക്കുമെന്ന് നമീബിയ.  നമീബിയൻ പ്രസിഡൻ് ഹെയ്‌ജ് ഹീൻഗോബാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആണവസാങ്കേതികവിദ്യ ചില രാജ്യങ്ങൾ മാത്രം കയ്യടക്കിവച്ചിരിക്കുന്നതു ശരിയല്ലെന്നും ഇക്കാര്യത്തിൽ വിവേചനം പാടില്ലെന്നും രാഷ്ട്രപതി പ്രണബ് മുഖർജിക്ക് നൽകിയ വിരുന്നിനിടെ അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ കമ്പനികളെ നമീബിയയിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച നമീബിയൻ പ്രസിഡന്റ്, ഇന്ത്യയുടെ രാജ്യാന്തര സൗരോർജ കൂട്ടായ്മയെ അഭിനന്ദിക്കുകയും ചെയ്തു. നമീബിയയുടെ സാമൂഹിക–സാമ്പത്തിക മേഖലകളിൽ ഇന്ത്യ എല്ലാ സഹായവും നൽകാൻ സന്നദ്ധമാണെന്ന് നമീബിയയുടെ സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ പ്രസംഗിക്കവേ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനുശേഷമാണു രാഷ്ട്രപതി നമീബിയയിലെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.