പുസ്തക പ്രകാശനം: ക്ഷണിക്കാതെ പോയ അതിഥിയല്ല താനെന്ന് വിജയ് മല്യ

ലണ്ടന്‍:  ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ പോയതെന്ന് ക്ഷണം ലഭിച്ചതുകൊണ്ടാണെന്ന്  വിവാദ വ്യവസായി വിജയ് മല്യ. ക്ഷണിക്കാതെ കടന്നുചെല്ലുന്ന അതിഥിയല്ല താനെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അങ്ങനെ ചെയ്തിട്ടില്ളെന്നും മല്യ പ്രതികരിച്ചു. 

പുസ്തകത്തിന്‍െറ രചയിതാവ് സുഹൃത്തായിരുന്നതിനാലാണ് പോയത്. മകള്‍ക്കൊപ്പമാണ്  ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ പരിപാടിക്കു ശേഷം പുറത്തുവന്ന വാര്‍ത്തകല്ളൊം ഊഹാപോഹങ്ങളായിരുന്നുവെന്നും മല്യ ട്വീറ്റ് ചെയ്തു.  
തനിക്കെതിരെ  തെളിവുകളോ കുറ്റപത്രമോ ഇല്ല. കുറ്റക്കാരാനാക്കുന്നതിനു മുമ്പ് തന്‍െറ ഭാഗം വിശദീകരിക്കാന്‍ ഒരവസരംപോലും നല്‍കിയില്ളെന്നും ഇത് അനീതിയാണെന്നും മല്യ പറഞ്ഞു.

കോടികളുടെ വായ്പ തട്ടിപ്പു കേസില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ലണ്ടനില്‍  ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ നവചേത് ശര്‍ന  സംബന്ധിച്ച ചടങ്ങില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സുഹേല്‍ സത്തേിന്‍െറ പുസ്തക പ്രകാശനച്ചടങ്ങിലാണു വിജയ് മല്യയും എത്തിയത്. ചടങ്ങിലേക്ക് മല്യയെ ക്ഷണിച്ചിരുന്നില്ളെന്ന് അധികൃതര്‍ പിന്നീട്  വ്യക്തമാക്കിയിരുന്നു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.