ജഗ്മതി; നിലക്കാത്ത പോരാട്ടനദി

ന്യൂഡല്‍ഹി: പാര്‍ട്ടിയെ ധിക്കരിച്ച് പരസ്യമായി രാജി പ്രഖ്യാപനം നടത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ജഗ്മതി സാങ്വാന്‍െറ രാഷ്ട്രീയജീവിതം പോരാട്ടം നിറഞ്ഞതാണ്. 1960 ജനുവരി രണ്ടിന് ഹരിയാനയിലെ ബുതാന ഗ്രാമത്തില്‍ ജനിച്ച അവര്‍ സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ട്. ആര്യസമാജവുമായി ബന്ധപ്പെട്ട കുടുംബത്തില്‍ ജനിച്ചതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം നേടാനും വോളിബാള്‍പോലുള്ള കായികയിനങ്ങളില്‍ കഴിവുതെളിയിക്കാനും അവര്‍ക്കു കഴിഞ്ഞു. 1978ല്‍ ദേവിലാല്‍ സര്‍ക്കാര്‍ തുടങ്ങിയ വനിതാ സ്പോര്‍ട്സ് കോളജില്‍ ചേര്‍ന്ന് അവര്‍ ദേശീയതാരമാകുകയും നിരവധി അന്താരാഷ്ട്ര വോളി മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു.
സ്ത്രീവിരുദ്ധമായ ജന്മിത്വമൂല്യങ്ങള്‍ പിന്തുടരുന്ന ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളുടെ തീരുമാനങ്ങളെ തുറന്നെതിര്‍ക്കാന്‍ ജഗ്മതിക്ക് ഊര്‍ജംപകര്‍ന്നത് സ്പോര്‍ട്സ് നല്‍കിയ ആത്മവിശ്വാസമാണ്.

വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും പീഡനത്തിനിരയാകുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ ജീവിതമേറ്റെടുത്താണ് അവര്‍ സാമൂഹിക ജീവിതത്തില്‍ കാലുറപ്പിച്ചത്. ഹരിയാനയിലെ അതിവേഗത്തിലുള്ള വ്യവസായവത്കരണത്തിന്‍െറ കെടുതികള്‍ സ്ത്രീജീവിതത്തിന് ഉണ്ടാക്കുന്ന ആഘാതങ്ങളെ പൊതുചര്‍ച്ചയാക്കിയത് ജഗ്മതിയുടെ ഇടപെടലുകളായിരുന്നു.

ഹരിയാന ജന്‍വാഡി മഹിള സമിതിയുടെ നേതൃത്വത്തില്‍ അരലക്ഷം സ്ത്രീകളുടെ കൂട്ടായ്മയില്‍ ഹരിയാനയിലെ എല്ലാ ജില്ലകളിലും സ്ത്രീകളുടെ അവകാശപ്രഖ്യാപന സദസ്സുകള്‍ സംഘടിപ്പിച്ചു.

സാമൂഹികശാസ്ത്രത്തില്‍ പിഎച്ച്.ഡിയും ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. എസ്.എഫ്.ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലത്തെിയ അവര്‍ സി.പി.എം ഹരിയാന സെക്രട്ടറി ഇന്ദര്‍ജിതിനെ വിവാഹം കഴിച്ചു. റോഹ്തകിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയിലെ സ്ത്രീപഠനകേന്ദ്രം ഡയറക്ടറായി പ്രവര്‍ത്തിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.