പ്രത്യക്ഷ വിദേശ നിക്ഷേപം: വിജ്ഞാപനം ഇറങ്ങി

ന്യൂഡല്‍ഹി: പ്രതിരോധം, വ്യോമയാനം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പൂര്‍ണമായും പ്രത്യക്ഷ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നയംമാറ്റത്തിന്  കേന്ദ്ര സര്‍ക്കാര്‍  വിജ്ഞാപനം ഇറക്കി. ജൂണ്‍ 20ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. നിക്ഷേപത്തിനുള്ള ഉദാരനയങ്ങളും വ്യവസ്ഥകളും ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയാണ് വിജ്ഞാപനം. ഇതോടെ  ഇ-കൊമേഴ്സ്, ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം തുടങ്ങി വിവിധ രംഗങ്ങളിലും 100 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാനാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.