ബ്രെക്​സിറ്റ്​: ടാറ്റക്ക്​ ഒാഹരി വിപണിയിൽ 30,000 കോടിയുടെ നഷ്​ടം

മുംബൈ: യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തുപോകാൻ ബ്രിട്ടൻ ഹിതപരിശോധനയിൽ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യൻ വിപണയിൽ ടാറ്റ ഗ്രൂപ്പിെൻറ ഒാഹരി വിലകൾ ഇടിഞ്ഞു. ബ്രിട്ടനിൽ നിരവധി തൊഴിലാളികളും  വിദേശ നിക്ഷേപവുമുള്ള ടാറ്റ ഗ്രൂപ്പിന് ഹിതപരിശോധനാ ഫലം വന്ന ദിവസം തന്നെ  30,000 േകാടി രൂപയുടെ നഷ്ടമാണ് ഒാഹരി വിപണിയിൽ നേരിട്ടത്. ടാറ്റ മോേട്ടാഴ്സിെൻറ ഒാഹരി വിലയിൽ എട്ട് ശതമാനവും  ടാറ്റ സ്റ്റീലിെൻറയും ടി.സി.എസിെൻറയും  ഒാഹരിയിയിൽ ആറ്, മൂന്ന് ശതമാനം വീതവും ഇടിവ് രേഖപ്പെടുത്തി. ബ്രിട്ടനിലെ പ്രവർത്തനം പുന:പരിശോധിക്കാനും  ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.

ടാറ്റ ഗ്രൂപ്പിെൻറ 19 കമ്പനികളിലായി 60,000 ൽ അധികം തൊഴിലാളികളാണ് ബ്രിട്ടനിൽ ജോലിചെയ്യുന്നത്. 1907 ൽ ബ്രിട്ടനിൽ പ്രവർത്തനം ആരംഭിച്ച ടാറ്റ ഗ്രൂപ്പ് ടെറ്റ്ലി, ജഗ്വാർ ലാൻഡ് റോവർ, കോറസ്–ടാറ്റ സ്റ്റീൽ, സെൻറ് ജെയിംസ് കോർട്ട് ഹോട്ടൽ, ബ്രണ്ണർ മോണ്ട് എന്നീ കമ്പനികളെ ഏറ്റെടുത്തതിലൂടെ ബ്രിട്ടനിലെ സാന്നിധ്യം വർധിപ്പിച്ചു. പുതിയ സാഹചര്യത്തിൽ ഒാരോ കമ്പനിയും പ്രവർത്തനവും തന്ത്രങ്ങളും പുന:പരിശോധിക്കുമെന്നും, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ വിപണികളിലേക്കുള്ള പ്രവേശത്തിനും വിദഗ്ധ തൊഴിലാളികളെ ലഭിക്കുന്നതിനുമാണ് പ്രഥമ പരിഗണനയെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

നിലവിൽ ബ്രിട്ടനിൽ കേന്ദ്രീകരിച്ചാണ് ടാറ്റ യൂറോപ്യൻ വിപണിയിൽ ഇടപെട്ടിരുന്നത്. ജഗ്വാർ ലാൻഡ് റോവറും ടി.സി.എസുമാണ് വരുമാനത്തിൽ മുന്നിൽ. 2008 ൽ ടാറ്റ ഏറ്റെടുത്ത ജഗ്വാർ ലാൻഡ് റോവറാണ് ടാറ്റ മോേട്ടാഴ്സിെൻറ ലാഭവിഹിതത്തിൽ 90 ശതമാനവും സംഭാവന ചെയ്യുന്നത്.  പുറത്തു നിന്ന് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ വിൽക്കുന്ന വാഹനങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന വാഹന ഭാഗങ്ങൾക്കുമുള്ള അധിക നികുതി ടാറ്റക്ക് ബാധ്യതയാകും. അതേസമയം വാഹന വിപണി ശക്തിപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ നൽകുന്ന സഹായം ടാറ്റക്ക് ഗുണംചെയ്യുമെന്നും വിലയിരുത്തലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.