ഫത്തേഹ്ഗഢ് സാഹിബ് (പഞ്ചാബ്): രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അയല്‍രാജ്യം ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. കഴിഞ്ഞ ദിവസം കശ്മീരില്‍ ഭീകരാക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പഞ്ചാബില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്‍െറ പേരെടുത്തു പറഞ്ഞില്ളെങ്കിലും സംഭവത്തില്‍ പാകിസ്താനുള്ള പങ്ക് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജ്നാഥിന്‍െറ പ്രതികരണം. വിശദമായ അന്വേഷണത്തിനായി സംഭവം നടന്ന കശ്മീരിലെ പാംപോറിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്നും മന്ത്രി അറിയിച്ചു. ഭീകരവാദികളെ പ്രതിരോധിച്ച സൈനികരുടെ ധീരതയെ മന്ത്രി പ്രകീര്‍ത്തിച്ചു. സിഖ് യോദ്ധാവ് ബന്ധാ സിങ് ബഹാദൂറിന്‍െറ 300ാം രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ യുവാക്കള്‍ രംഗത്തുവരണമെന്നും രാജ്നാഥ് സിങ് ആഹ്വാനം ചെയ്തു.
രാജ്യത്ത് മന$പൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് കഴിഞ്ഞ ദിവസം കശ്മീരില്‍ സി.ആര്‍.പി.എഫ് ഭടന്മാര്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. രാജ്യത്തിന്‍െറ സമാധാനവും സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കരുത്തനായ പ്രധാനമന്ത്രിയുടെ കീഴില്‍ ഇന്ത്യ മുന്നേറുന്നതില്‍ അസഹിഷ്ണുക്കളായ ശക്തികള്‍ രാജ്യത്തിനുനേരെ ആക്രമണം നടത്തുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും മുമ്പത്തെക്കാള്‍ ഫലപ്രദമായി തടയാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.