മുംബൈ: ഷീനബോറ വധക്കേസില്‍ വീണ്ടും വഴിത്തിരിവ്. ഷീനയെ കൊലപ്പെടുത്തിയത് മിഖായേലാണെന്ന് ഇന്ദ്രാണി മുഖര്‍ജി രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോട് പറഞ്ഞിരുന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. പീറ്ററുടെ സഹോദരന്‍ ഗൗതം മുഖര്‍ജിയാണ് ഇത് വെളിപ്പെടുത്തിയത്. കേസില്‍ ആദ്യമായാണ് പീറ്റര്‍ മുഖര്‍ജിയുടെ കുടുംബം പ്രതികരിക്കുന്നത്. കേസില്‍ അറസ്റ്റിലായി ബെക്കുള ജയിലില്‍ കഴിയുന്ന വേളയിലാണ് ഇന്ദ്രാണിയെ പീറ്റര്‍ മുഖര്‍ജി കണ്ടത്. ഷീനയെ കൊലപ്പെടുത്തിയത് തന്‍െറ ആദ്യ വിവാഹത്തിലുണ്ടായ മകന്‍ മിഖായേലാണെന്നും മൃതദേഹം നീക്കം ചെയ്ത് അവനെ രക്ഷിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജിയോട് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ഷീന വധക്കേസില്‍ 250തോളം സാക്ഷികളുണ്ടെങ്കിലും ഇതു വരെ പീറ്ററുടെ പങ്കിന് ഒരു തെളിവും ഇവരുടെ പക്കല്‍ നിന്നും കിട്ടിയിട്ടില്ലെന്നും പീറ്ററിന്‍െറ കുടുംബം പറഞ്ഞു. കൂടാതെ പീറ്ററെ വിവാഹം കഴിച്ചിട്ടും തന്‍െറ ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുമായി ഇന്ദ്രാണി ബന്ധം പുലര്‍ത്തിയതിനേയും അവര്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.