നേതാജിയുടെ കുടുംബാംഗം മമതക്കെതിരെ ബി.ജെ.പി സ്ഥാനാർഥിയാവും

ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നേതാജി  സുഭാഷ്ചന്ദ്രബോസിെൻറ കുടുംബാംഗം ചന്ദ്രകുമാർ ബോസ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പട്ടിക പുറത്തിറക്കിക്കൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്.  

അതേസമയം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് കൈലാശ് വിജയവർഗിയ പറഞ്ഞു. ചന്ദ്രകുമാർ ബോസ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


2016 ജനുവരിയിലാണ് ചന്ദ്രകുമാർ ബോസ് ബിെജപിയിൽ ചേർന്നത്.  സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള രേഖകള്‍ പരസ്യപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍  ചടങ്ങില്‍ പങ്കെടുത്ത ചന്ദ്രകുമാര്‍ ബോസ് ബിജെപി സര്‍ക്കാരിന്റെ സുതാര്യതയെ അഭിനന്ദിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.