ലണ്ടന്‍: നിരവധി സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യത്തു നിന്നും കടന്ന സാമ്പത്തിക കുറ്റവാളി വിജയ്മല്യക്ക് ലണ്ടനില്‍ സുഖവാസം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലണ്ടനിലെ വാക്സ് മ്യൂസിയത്തിന് രണ്ട് കെട്ടിടം അപ്പുറത്താണ് ഇയാളുടെ വീട്്. മല്യ ലണ്ടനിലത്തെുമ്പോള്‍ അനേകം ആഢംബര കാറുകളും പരിവാരങ്ങളും ഒപ്പമുണ്ടാകും. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളുടെ വീട്ടില്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
ലേഡിവാക്ക് എന്ന് പേരുള്ള മുപ്പതേക്കര്‍ ഭുമയില്‍ പരന്ന് കിടക്കുന്ന കൊട്ടാരസദൃശ്യമായ വീട് ശരാശരി ബ്രിട്ടീഷുകാരന് ഊഹിക്കാവുന്നതിലപ്പുറത്താണ്. വാതിലുകളെല്ലാം ലോഹങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നു. കവാടങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തെയാണ് ഓര്‍മിപ്പിക്കുന്നത്. പ്രവേശന സ്ഥലത്തെല്ലാം സിസിടിവി ക്യാമറകളുമുണ്ട്. വൈറ്റ് ഹോഴ്സ് എന്നറിയപ്പെടുന്ന ആഢംബര ബാറില്‍ ഇയാള്‍ നിത്യ സന്ദര്‍ശകനുമാണ്. രാജ്യ സഭാംഗമായ മല്യക്ക് 28 വര്‍ഷമായി ലണ്ടനില്‍ സ്വന്തമായി വീടുണ്ട്.
രാജ്യത്തെ 17 പൊതുമേഖല ബാങ്കുകളില്‍ നിന്ന് 7800 കോടി രൂപ വായ്പ വാങ്ങിയ ശേഷം തിരിച്ചടക്കാത്തതിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ പരാതി സുപ്രിം കോടതിയിലാണ്. നഷ്ടത്തിലായ കിങ്ഫിഷര്‍ വിമാന കമ്പനിക്കാണ് ഇത്രയും രൂപ വായ്പ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.