വിജയ്​ മല്യയെ ചൊല്ലി പാര്‍ലമെന്‍റില്‍ വാഗ്വാദം

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റവാളി വിജയ്മല്യ രാജ്യം വിട്ടതിനെച്ചൊല്ലി പാര്‍ലമെന്‍റില്‍ ബഹളം. വിജയ്മല്യ രാജ്യം വിടാന്‍ കാരണക്കാര്‍ ബി.ജെ.പി സര്‍ക്കാര്‍ ആണെന്നും ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വിവിധ ഏജന്‍സികള്‍ മല്യയെ ചോദ്യം ചെയ്തിട്ടും എന്തുകൊണ്ട് ഇയാളെ അറസ്റ്റ് ചെയ്തില്ളെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. എന്തുകൊണ്ട് അയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയില്ല. എല്ലാവര്‍ക്കുമറിയാം മല്യ ആഢംബര ജീവിതം നയിച്ച ആളാണെന്ന്. അയാള്‍ക്ക് എപ്പോഴും രാജ്യം വിടാന്‍ കഴിയും. സഹായിക്കാന്‍ ചുറ്റും ആളുകളുണ്ട്. രാജ്യം വിട്ടപ്പോള്‍ സി.ബി.ഐ എന്തുകൊണ്ട് ലുക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചില്ളെന്നും ആസാദ് ചോദിച്ചു. പുറമെയുള്ള സഹായം കൂടാതെയും വ്യക്തമായ പിന്തുണയില്ലാതെയും ആര്‍ക്കും രാജ്യം വിടാന്‍ കഴിയില്ല. ഒരാള്‍ രക്ഷപ്പെട്ടുല്രളിത് മോദി). ഇനി രണ്ടാമത്തെയാളെയും കൂടി രക്ഷപ്പെടാന്‍ അനുവദിക്കരുത്.-ആസാദ് പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊതുമേഖലാ ബാങ്കില്‍ നിന്നും വിജയ്മല്യക്ക് വായ്പ അനുവദിച്ചത് യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണെന്നും ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി തിരിച്ചടിച്ചു. കഴിഞ്ഞ പത്തു വര്‍ഷം അധികാരത്തിലുണ്ടായിട്ടും വായ്പ തുക തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് എന്തു ചെയ്തുവെന്നും  വായ്പ കൊടുത്ത ഓരോ പൈസയും ബാങ്കുകള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.