രോദനങ്ങള്‍ക്കിടയില്‍ യമുനാതീരത്ത് ജീവനകല ഉത്സവത്തിന് ഇന്നു കൊടിയേറ്റം

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകരുടെയും കൃഷി നശിപ്പിക്കപ്പെട്ട ദരിദ്ര കര്‍ഷകരുടെയും ദീനരോദനങ്ങള്‍ക്കിടയില്‍ ശ്രീശ്രീ രവിശങ്കര്‍ നേതൃത്വം നല്‍കുന്ന ജീവനകലയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന് വെള്ളിയാഴ്ച യമുനാതീരത്ത് തുടക്കമാവും. ലോക സാംസ്കാരിക ഉത്സവം എന്നു പേരിട്ടു നടത്തുന്ന ത്രിദിന സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഇതിനകം തന്നെ കടുത്ത മലിനീകരണം മൂലം ശ്വാസംമുട്ടുന്ന യമുനാതീരത്ത് ആയിരത്തോളം ഏക്കര്‍ ഭൂമിയിലാണ് പരിപാടി നടക്കുക. ഏഴ് ഏക്കര്‍ വിസ്താരമുള്ള വേദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും കലാകാരന്മാരും പങ്കെടുക്കുന്ന കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. പരിപാടി നിയമക്കുരുക്കിലായതോടെ രണ്ടര ലക്ഷം പേര്‍ എത്തുമെന്നാണ് സംഘാടകര്‍ ഹരിത ട്രൈബ്യൂണലില്‍ പറഞ്ഞത്. 172 ലോക നേതാക്കള്‍ എത്തുമെന്നും ശ്രീശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചു.

സമാപന സമ്മേളനത്തില്‍ പ്രസംഗിക്കേണ്ടിയിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംഘാടനം വിവാദമായതോടെ ചടങ്ങിനില്ളെന്നറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രിയും ഒഴിവായേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും എത്തുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. അതിനിടെ, പരിസ്ഥിതി നാശം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ വിമലേന്ദു ത്സാക്കെതിരെ വധഭീഷണിയുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.