മല്യ നേരിട്ട് ഹാജരാവണം -എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായി  രാജ്യംവിട്ട വിജയ് മല്യയോട് നേരിട്ട് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ദേശം. പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേടിരുന്ന മല്യയെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് അടുത്ത ആഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. തിരിച്ചത്തെിയാല്‍ മാര്‍ച്ച് 18ന് മല്യയെ ചോദ്യം ചെയ്യും.
വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്  ഒരുവിധ ഈടുമില്ലാതെ കോടികള്‍ വായ്പ നല്‍കിയ 17 ബാങ്കുകള്‍ക്കും  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ഐ.ഡി.ബി.ഐ ബാങ്കിലെ അര ഡസനിലേറെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് വിവരം. ഐ.ഡി.ബി.ഐ ബാങ്ക് 900കോടി രൂപയാണ് മല്യക്ക് നല്‍കിയത്. മല്യയുടെ എല്ലാതരം സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കാന്‍ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.

മാര്‍ച്ച് ഒന്നിന് പാര്‍ലമെന്‍റില്‍ ഹാജരായിരുന്ന മല്യ പിറ്റേന്ന് ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ലണ്ടനിലേക്ക പറക്കുകയായിരുന്നു. കോടികളുടെ ഇടപാടില്‍ അന്വേഷണം നടക്കവെ രാജ്യം വിട്ട മല്യക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേതുടര്‍ന്ന് താന്‍ എങ്ങോട്ടും ഓടിയൊളിച്ചിട്ടില്ളെന്നും രാജ്യത്തെ നിയമ വ്യവസ്ഥയെ അഭിമുഖീകരിക്കുമെന്നും മല്യ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് നടപടികള്‍ കടുപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.