ന്യൂഡല്‍ഹി: ഏറെ വിവാദമായ ആധാര്‍ ബില്‍ 2016 ലോക്സഭാ പാസാക്കി. ധന ബില്‍ ആയിട്ടാണ് ഇന്ന് ഉച്ചക്ക് ബി.ജെ.പി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ധന ബില്ലായി ലോക്സഭയില്‍ പാസാക്കിയാല്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനല്ലാതെ ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ കഴിയില്ല. ബില്‍ രാജ്യസഭയില്‍ വെച്ച് പതിനാലു ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നില്ളെങ്കില്‍ ഇത് രാജ്യസഭയില്‍ പാസായതായി കണക്കാക്കും.
രാജ്യസഭയില്‍ ന്യൂനപക്ഷമായ ബി.ജെ.പി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുക്കാന്‍ നടത്തുന്ന ഗൂഢ നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. ലോക്സഭ പാസാക്കിയ പശ്ചാത്തലത്തില്‍ ഇതിനെതിരെ പ്രതിപക്ഷ എം.പിമാര്‍ രംഗത്തു വരാന്‍ തുടങ്ങി. ബില്ലിന്‍മേല്‍ ധൃതി കാണിക്കരുതെന്ന് ബിജു ജനതാദളിന്‍്റെ ഭര്‍തൃഹരി മെഹ്താബ് പ്രതികരിച്ചു. വരും ദിവസങ്ങളില്‍ രാജ്യസഭ പ്രക്ഷുബ്്ധമാവുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദും പറഞ്ഞു. ബില്ല് പാര്‍ലമെന്‍്ററി പാനലിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്‍മേല്‍ രാഷ്ട്രപതിയെക്കൊണ്ട് ഇടപെടുവിക്കാനുള്ള ശ്രമത്തില്‍ ആണ് പ്രതിപക്ഷം.
ആധാറിന് നിയമ സാധുത നല്‍കുന്നതിലൂടെ സബ്സിഡിയടക്കം വിവിധ ആനുകൂല്യങ്ങള്‍ ആധാറിലെ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ മുഖേന സര്‍ക്കാറിന് നേരിട്ട് നല്‍കാന്‍ കഴിയും. ഇതിനായി ആധാര്‍ നിയമാനുമതി കാത്തിരിക്കുകയാണ്. ലഭിച്ച ഫയലുകളുടെ അടിസ്ഥാനത്തില്‍ അല്ല, മറിച്ച് ആവശ്യക്കാരെ മനസിലാക്കി പണം ചെലവഴിക്കാനാണ് ആധാര്‍ ധന ബില്‍ ആയി അവതരിപ്പിച്ചതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞു. കൂടാതെ രാജ്യത്തെ 97ശതമാനത്തോളം യുവാക്കള്‍ക്കും ഇന്ന് ആധാര്‍ ഉണ്ടെന്നും അത് ദുരുപയോഗം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കില്ളെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.