ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന് ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചു. പൊതുജനാരോഗ്യത്തിന് മേലുള്ള കടന്നാക്രമണത്തിന് പുകയില കമ്പനികളെപോലെ അവരുടെ ഉല്‍പന്നത്തിന്‍െറ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക വഴി നടനും ഉത്തരവാദി ആണെന്ന് നോട്ടീസില്‍ പറയുന്നു. അതിനാല്‍, പുകയില ഉല്‍പന്നങ്ങള്‍ക്ക് പ്രചാരം നല്‍കുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്ന ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാതിരിക്കാന്‍ വേണ്ടിയാണ് നോട്ടീസ് അയക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. ആരോഗ്യവകുപ്പിലെ അഡീഷനല്‍ ഡയറക്ടര്‍ എസ്.കെ. അറോറയാണ് നോട്ടീസ് അയച്ചത്. കാന്‍സറിന് കാരണമാകുന്ന പാന്‍മസാല ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് നടന്മാരായ ഷാറൂഖ് ഖാന്‍, സൈഫ് അലി ഖാന്‍, ഗോവിന്ദ, അര്‍ബാസ് ഖാന്‍, സണ്ണി ലിയോണ്‍ എന്നിവര്‍ക്കും ആരോഗ്യവകുപ്പ് കത്തയച്ചിരുന്നു.
വായിലെ കാന്‍സറിന് കാരണമായ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍നിന്ന് ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷിക്കാനുള്ള പുകയില വിരുദ്ധ കാമ്പയിനില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ താരങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.