ന്യൂഡല്‍ഹി: ഗിന്നസ്ബുക്കില്‍ വരെ കയറിപ്പറ്റിയ പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (പി.എം.ജെ.ഡി.വൈ) പദ്ധതിയുടെ അക്കൗണ്ടുകളില്‍ പലതും ഇരട്ടിപ്പാണെന്ന് സര്‍വേ ഫലം. 17 സംസ്ഥാനങ്ങളിലെ 42 ജില്ലകളിലും ഒരു കേന്ദ്രഭരണപ്രദേശത്തും മൈക്രോസേവ് എന്ന ധനകാര്യസേവന സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഇരട്ടിപ്പും അക്കൗണ്ടുകള്‍ പലതും നിഷ്ക്രിയമായതും ശ്രദ്ധയില്‍പ്പെട്ടത്.
എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ തന്‍െറ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. സീറോ ബാലന്‍സ് അക്കൗണ്ടും ഒരു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സുമടക്കമുള്ള സൗകര്യങ്ങളുള്ള പദ്ധതിയാണിത്. മൂന്നു ഘട്ടമായാണ് മൈക്രോസേവ് സര്‍വേ നടത്തിയത്. മൂന്നാം ഘട്ടത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം പേരുടെയും ആദ്യ അക്കൗണ്ടല്ല ജന്‍ ധന്‍ യോജന. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ഇത് 14 ശതമാനമായിരുന്നു. എല്ലാവരും അക്കൗണ്ട് തുറക്കണമെന്ന പ്രചാരണം രണ്ടാമതൊരു അക്കൗണ്ട് തുറക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് മൈ¤്രകാസേവ് പറയുന്നത്. നിലവിലെ അക്കൗണ്ടില്‍ ജന്‍ ധന്‍ യോജന തുടങ്ങിയവര്‍ കുറവാണെന്ന് ചുരുക്കം. പല അക്കൗണ്ടുകളും നിഷ്ക്രിയമായി കിടക്കുകയാണ്.
സീറോ ബാലന്‍സായതിനാല്‍ വേറെ പണം ചെലവഴിക്കേണ്ടെന്നും അത് സജീവമായി തുടരുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. ജന്‍ ധന്‍ യോജന വഴി 30,000 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമുണ്ട്.ജനുവരി 20ലെ കണക്കനുസരിച്ച് 20.38 കോടി ബാങ്ക് അക്കൗണ്ടുകളാണ് ഈ പദ്ധതിക്ക് കീഴിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.