മുംബൈ: കുറ്റവാളി മരിച്ചാല്‍ വിചാരണ കോടതി ചുമത്തിയ പിഴയും നഷ്ടപരിഹാരവും ഒടുക്കാന്‍ ബന്ധുക്കള്‍ ബാധ്യസ്ഥരെന്ന് ബോംബെ ഹൈകോടതി. മരിച്ച പ്രതിയുടെ സ്വത്തുക്കളില്‍നിന്ന് ഇവ കണ്ടത്തെി ബന്ധുക്കള്‍ കോടതിയില്‍ അടക്കണമെന്നാണ് മുംബൈ ഹൈകോടതി ജസ്റ്റിസ് ഷാലിനി ഫന്‍സാല്‍ക്കര്‍ ജോഷി ഉത്തരവിട്ടത്. കേസ് പരിഗണിക്കുന്നതിനിടെ മരിച്ച ഭര്‍ത്താവിനുമേല്‍ വിചാരണ കോടതി ചുമത്തിയ പിഴത്തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ റെയ്ഗാദ് ജില്ലയിലെ ശ്രീവര്‍ധന്‍ സ്വദേശിനിയായ ഷമിം സര്‍കോട്ട് എന്ന യുവതി നല്‍കിയ അപേക്ഷ തള്ളിയാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. 2006ല്‍ ഷമീമിന്‍െറ ഭര്‍ത്താവ് സൈഫുദ്ദീന്‍ നല്‍കിയ ചെക് മടങ്ങിയിരുന്നു. ഇതുസംബന്ധിച്ച കേസ് തീര്‍പ്പാക്കിയ വിചാരണ കോടതി പിഴത്തുകയായി സര്‍ക്കാറിലേക്ക് 25,000 രൂപയും പരാതിക്കാരന് 2.85 ലക്ഷവും നല്‍കാന്‍ വിധിച്ചു. ഇത് ചോദ്യംചെയ്ത് സൈഫുദ്ദീന്‍ മുംബൈ ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, കേസ് തീര്‍പ്പാക്കുന്നതിനുമുമ്പ് ഇയാള്‍ മരിച്ചു. തുടര്‍ന്ന് പിഴത്തുക ഒഴിവാക്കിക്കിട്ടാന്‍ ഭാര്യ ഹൈകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.