വാര്‍ത്തയില്‍ പക്ഷപാതിത്വം: ടൈംസ് നൗവിന് അരലക്ഷം പിഴ

ന്യൂഡല്‍ഹി: വാര്‍ത്തയില്‍ കടുത്ത പക്ഷപാതിത്വം കാണിച്ചതിന് ടൈംസ് നൗവിന് പിഴ. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗിക വൈകൃതക്കാരന്‍ എന്നര്‍ഥമുള്ള പെര്‍വട്ടഡ് എന്ന് പലവട്ടം വിശേഷിപ്പിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് നാഷനല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി അരലക്ഷം രൂപ പിഴ വിധിച്ചത്. ആം ആദ്മി പ്രവര്‍ത്തകയായിരുന്ന ജസ്ലീന്‍ കൗറിനോട് സര്‍വജീത് സിങ് എന്നയാള്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണം ചര്‍ച്ചചെയ്യവെ എഡിറ്ററും മുഖ്യ അവതാരകനുമായ അര്‍ണാബ് ഗോസ്വാമിയാണ് മുന്‍വിധിയോടെ പെരുമാറിയത്. ചര്‍ച്ചയില്‍ പലവട്ടം അപമാനിക്കപ്പെട്ട സര്‍വജീത് കുറ്റക്കാരനല്ളെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതു ചൂണ്ടിക്കാട്ടി അതോറിറ്റിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ മാസം 22ന് വ്യക്തമായ അക്ഷരത്തിലും ശബ്ദത്തിലും ക്ഷമാപണം സംപ്രേഷണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.