ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും തയാറാക്കുന്നതിന് പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്ന് നിയമകാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്‍ററി സ്ഥിരം സമിതി ശിപാര്‍ശ ചെയ്തു. അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയുടെ വിലപേശല്‍ ശക്തമാക്കാന്‍ ഇത് അനിവാര്യമാണെന്നും സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷനായ സമിതി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും വെച്ച റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചു. ഈ വകുപ്പ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണം. അന്തര്‍ദേശീയ വേദികളില്‍ സമര്‍ഥരായ നിയമവിദഗ്ധര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും ഇന്ത്യന്‍ സംഘങ്ങള്‍ക്ക് കഴിയാറില്ളെന്നും സമിതി ചൂണ്ടിക്കാട്ടി.
ഇതിന് പ്രത്യേക വകുപ്പും മതിയായ നിയമവിദഗ്ധരില്ലാത്തതുമാണ് പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.