അല്ലാഹുവിന്‍െറ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്‍േറതല്ല -മോദി

ന്യൂഡല്‍ഹി: അക്രമത്തിന്‍െറ ശക്തികളെ സ്നേഹം കൊണ്ടും മാനുഷികമൂല്യങ്ങള്‍കൊണ്ടും തോല്‍പിക്കാന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വൈവിധ്യം സംഘര്‍ഷത്തിന്‍െറ ഉറവിടമാകരുതെന്നും ഭിന്നതക്കുള്ള ന്യായീകരണമാകരുതെന്നും മോദി പറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടം ഒരു മതത്തിനുമെതിരല്ളെന്നും അല്ലാഹു റഹ്മാനും റഹീമുമാണെന്നും അല്ലാഹുവിന്‍െറ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്‍േറതല്ളെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആള്‍ ഇന്ത്യ ഉലമ ആന്‍ഡ് മശായിഖ് ബോര്‍ഡ് സംഘടിപ്പിച്ച ലോക സൂഫി ഫോറത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോദി.
ഇസ്ലാം ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് സൂഫിസമെന്നും സബ്കാ സാഥ് സബ്കാ വികാസ് എന്ന എന്‍െറ തത്വസംഹിതക്ക് പിന്നിലുള്ള തത്വം സൂഫിസത്തില്‍നിന്നാണെന്നും മോദി പറഞ്ഞു.  സൂഫിസം വൈവിധ്യത്തിന്‍െറയും ബഹുസ്വരതയുടെയും ആഘോഷമാണ്. മതത്തില്‍ ബലപ്രയോഗമില്ല എന്നും ഓരോ ജനതക്കും അവരുടേതായ ആരാധനാ രീതികളുണ്ടെന്നും പ്രവാചകന്‍ പറഞ്ഞതും അതുകൊണ്ടാണ്.
മതത്തിന്‍െറ പേരില്‍ ഭീകരത വ്യാപിപ്പിക്കുന്നവര്‍ മതവിരുദ്ധരാണെന്നും മോദി പറഞ്ഞു. ഒരാള്‍ ഒരു നിരപരാധിയെ കൊന്നാല്‍ അയാള്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊന്നതുപോലെയാണെന്നും ഒരാള്‍ ഒരു ജീവന്‍ രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിനു തുല്യമാണെന്ന ഖുര്‍ആനിക വചനം മോദി ഓര്‍മിപ്പിച്ചു.
മനുഷ്യകുലം നിര്‍ണായകമായ ഘട്ടത്തിലായ ഈ വേളയില്‍ സൂഫി ഫോറം ഒരു അസാധാരണ പരിപാടിയാണെന്ന് മോദി പറഞ്ഞു.രാജ്യം പുരോഗതി പ്രാപിച്ചതിലൂടെ ലോകം സമൃദ്ധമായ ചരിതമാണ് ഇസ്ലാമിന് പറയാനുള്ളത്. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവുമാണ് ഇന്ത്യന്‍ മുസ്ലിംകളെ നിര്‍വചിച്ചതെന്നും മോദി പറഞ്ഞു.ബോര്‍ഡ് പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് അശ്റഫ് കച്ചോച്ച്വി അധ്യക്ഷത വഹിച്ചു. സദസ്സിന്‍െറ പല ഭാഗങ്ങളില്‍നിന്നും ഭാരത് മാതാ കീ ജയ് വിളികളുയര്‍ന്നു. അവരെ മോദി പ്രത്യഭിവാദ്യം ചെയ്തു.കേരളത്തില്‍നിന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ക്കായി സംഘാടകര്‍ ഇരിപ്പിടം ഒഴിച്ചിട്ടിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല. ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ചടങ്ങിനത്തെുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.