ഗീലാനിയുടെ ജാമ്യാപേക്ഷ; ഇന്ന് വാദം തുടങ്ങും

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിയുടെ ജാമ്യാപേക്ഷയിലെ വാദം ഇന്നാരംഭിക്കും. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഗീലാനിക്കുവേണ്ടി പട്യാല കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ വ്യാഴാഴ്ച പരിഗണിക്കേണ്ടതായിരുന്നുവെങ്കിലും അഡീഷനല്‍ സെഷന്‍സ് ജഡ്ജി ദീപക് ഗാര്‍ഗ് അവധിയിലായിരുന്നതിനാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി പത്തിന് ഡല്‍ഹി പ്രസ്ക്ളബില്‍ സംഘടിപ്പിച്ച അഫസ്ല്‍-മഖ്ബുല്‍ ഭട്ട് അനുസ്മരണ പരിപാടിയുടെ പേരില്‍ 16ന് അറസ്റ്റിലായ ഇദ്ദേഹത്തിന്‍െറ  ജാമ്യാപേക്ഷ കീഴ്കോടതി തള്ളിയിരുന്നു. ഭരണകൂടത്തിനെതിരെ വിദ്വേഷം ജനിപ്പിച്ചുവെന്നാണ് ഡല്‍ഹി പൊലീസ് വാദം. പാര്‍ലമെന്‍റാക്രമണക്കേസില്‍വെറുതെ വിട്ട ശേഷം രാഷ്ട്രീയ തടവുകാര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന ഗീലാനി വേദികളിലെല്ലാം അന്യായ തടവുകള്‍ക്കും വധശിക്ഷക്കുമെതിരെ പ്രതികരിച്ചിരുന്നു. ജെ.എന്‍.യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആരും തയാറായില്ളെന്ന് ഗീലാനിയുടെ മകള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.