ഉത്തരാഖണ്ഡിൽ കുതിരക്കച്ചവടം: ഭൂരിപക്ഷം നഷ്​ടമായാൽ രാജിവെക്കുമെന്ന്​ ഹരീഷ്​ റാവത്ത്

ഡെറാഡൂൺ: നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ രാജിവെക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഭൂരിപക്ഷത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരാം.  സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് കോൺഗ്രസ് അംഗങ്ങൾ പ്രതിപക്ഷമായ ബി.ജെ.പിയുമായി കൈകോർത്തതാണ് നേരിയ ഭൂരിപക്ഷമുള്ള സർക്കാറിന് തിരിച്ചടിയായത്. മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയും നിലവിൽ മന്ത്രിയായ ഹരക് സിങും ഉൾപ്പെടെയുള്ളവരാണ് ബി.ജെ.പിക്കൊപ്പം ചേർന്നത്.

സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് വെള്ളിയാഴ്ച രാത്രി വിമത എം.എൽ.എമാർ ബി.ജെ.പി സംസ്ഥാന നേതാക്കൾക്കൊപ്പം ഗവർണറെ കണ്ടു. ശേഷം ചാർേട്ടഡ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷനുമായി എംഎൽഎമാർ കൂടിക്കാഴ്ച നടത്തും.

70 അംഗ നിയമസഭയിൽ കോൺഗ്രസിന് 36 അംഗങ്ങളാണുള്ളത്. മൂന്ന് സ്വതന്ത്രരും രണ്ട് ബിഎസ്പി അംഗങ്ങളും ഒരു ഉത്തരാഖണ്ഡ് ക്രാന്തി ദൾ അംഗവും അടക്കം ആറ് അംഗങ്ങളുള്ള പുരോഗമന ജനാധിപത്യ മുന്നണി(പ്രോഗ്രസീവ് െഡമോക്രാറ്റിക് ഫ്രണ്ട്) സർക്കാറിനെ പിന്തുണക്കുന്നുണ്ട്.  ബി.ജെ.പിക്ക് 28 അംഗങ്ങളുമാണുള്ളത്. ഒമ്പത്പേരുടെ പിന്തുണ കൂടി ആയതോടെ തങ്ങൾക്ക് 35 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. കുതിരയുടെ കാൽ തല്ലിയൊടിച്ച കേസിൽ അറസ്റ്റിലായ ഗണേഷ് ജോഷിയെ ഒഴിവാക്കിയാലും  കേവല ഭൂരിപക്ഷമുണ്ടാകും. ഭൂരിപക്ഷം നഷ്ടമായ സർക്കാറിന് തുടരാൻ അർഹതയില്ലെന്ന് ബി.ജെ.പി േനതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബജറ്റ്ചർച്ചക്കിടെ വോെട്ടടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി നിയമസഭ തടസപ്പെടുത്തിയിരുന്നു. ഇതിന് കോൺഗ്രസ് വിമത എംഎൽഎമാർ പിന്തുണച്ചു.  വോട്ടിങ് ആവശ്യം തള്ളിയ സ്പീക്കർ ശബ്ദവോേട്ടാടെ ബജറ്റ്പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. ബജറ്റിൽ പ്രതിപക്ഷത്തിെൻറ വോട്ട് കുറക്കാനാണ് കുതിരയുടെ കാൽ തല്ലിയൊടിച്ച കേസിൽ ബിജെപി എംഎൽഎ ഗണേഷ് ജോയിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് ആരോപിച്ചിരുന്നു. മാര്‍ച്ച് 14ന് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഉത്തരാഖണ്ഡ് കുതിരപ്പൊലീസിലെ ശക്തിമാന്‍ എന്ന കുതിരയുടെ ഇടത് പിന്‍കാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചൊടിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.