ഹൈദരാബാദ് സർവകലാശാല വി.സിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

ഹൈദരാബാദ്: രോഹിത് വേമുലയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഹൈദരാബാദ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പി. അപ്പാറാവുവിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. നീണ്ട അവധി കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ ദിവസമാണ് അപ്പാറാവുവിന് വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. വിസിയുടെ ഓഫിസിലെ ടി.വി അടക്കമുള്ള ഉപകരണങ്ങൾ വിദ്യാർഥികൾ അടിച്ചു തകർത്തു. വി.സിയുടെ വസതിക്ക് പുറത്തും ഒാഫീസിലും വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.

അപ്പാറാവുവിനെ വൈസ് ചാൻസലർ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കാരണമാണ് അപ്പാറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചത്. യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ അറിയിച്ച വിവരത്തില്‍ എത്രകാലമാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.