മോഡല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: സൗത് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ മോഡലായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെി. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമയായ പ്രിയങ്ക (25)യെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും പബ്ബ് ഉടമയുമായ നിധിന്‍ ചൗള(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധ നിയമം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രിയങ്ക ഫോണ്‍ കാള്‍ എടുക്കാത്തതിനെ തുടര്‍ന്ന് മാതാവ് വീട്ടിലത്തെി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെിയത്. സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചു. ഈ സമയത്ത് പുറത്തായിരുന്ന നിധിന്‍ ചൗളയെ പ്രിയങ്കയുടെ മാതാവ് വിളിച്ചുവരുത്തുകയായിരുന്നു. ജനുവരിയില്‍ വിവാഹിതരായ പ്രിയങ്കയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഇയാള്‍ പ്രിയങ്കയില്‍നിന്ന് വന്‍തുക സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവത്രെ. പ്രാഥമികാന്വേഷണത്തില്‍ ചൗളക്ക് മുന്‍ വിവാഹത്തില്‍ പത്തു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളുമുണ്ടെന്നും മകനെ ചൗള ഏറ്റെടുത്തത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും കണ്ടത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.