ഇന്ത്യയെ താറടിക്കാന്‍ പാകിസ്താന്‍ ചാരക്കഥ മെനയുന്നു –റിജിജു


ന്യൂഡല്‍ഹി: ഇന്ത്യയെ താറടിച്ചുകാണിക്കുന്നതിനായി ചാരക്കഥ മെനയുകയും ചാരന്‍ എന്നാരോപിച്ച് പിടിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നേവി ഓഫിസര്‍ കുറ്റസമ്മതം നടത്തുന്ന വ്യാജ വിഡിയോ പുറത്തുവിടുകയുമാണ് പാകിസ്താന്‍ ചെയ്യുന്നതെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം ഇതിനകം പ്രസ്താവന പുറപ്പെടുവിച്ചതായും പാകിസ്താന്‍െറ കള്ളക്കഥകളെ ഗൗനിക്കേണ്ടതില്ളെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
പാകിസ്താന്‍ സര്‍ക്കാറും പ്രധാനമന്ത്രിയും ഏജന്‍സികളും ചേര്‍ന്നുള്ള ആഭ്യന്തരക്കളിയാണ് ഇതെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാരന്‍ എന്നപേരില്‍ പാകിസ്താന്‍ അറസ്റ്റ് ചെയ്ത കുല്‍ബുഷന്‍ ജാദവ് താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ‘റോ’ക്കുവേണ്ടി കറാച്ചിയിലും ബലൂചിസ്താനിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണെന്നും ഇപ്പോഴും ഇന്ത്യന്‍ നേവിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും ‘സമ്മതിക്കുന്ന’ വിഡിയോ ചൊവ്വാഴ്ചയാണ് പാകിസ്താന്‍ പുറത്തുവിട്ടത്.
പാകിസ്താന്‍െറ വ്യാജ വിഡിയോ അന്താരാഷ്ട്രതലത്തില്‍ ഒരു പ്രഭാവവുമുണ്ടാക്കില്ളെന്നും റിജിജു പറഞ്ഞു. വിഡിയോയില്‍ സത്യമില്ളെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ചതന്നെ പ്രതികരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.