നിതീഷ്കുമാര്‍ പ്രധാനമന്ത്രിയും കെജ്രിവാള്‍ ഉപപ്രധാനമന്ത്രിയും ആകണമെന്ന് കട്ജു

ന്യൂഡല്‍ഹി: നിതീഷ്കുമാര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയും അരവിന്ദ് കെജ്രിവാള്‍ ഉപപ്രധാനമന്ത്രിയും ആകണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും സുപ്രീംകാടതി മുന്‍ ജഡ്ജിയുമായ മാര്‍കണ്ഡേയ കട്ജു.

പലപ്പോഴും വിമര്‍ശിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഈ രണ്ട് രാഷ്ട്രീയക്കാരെക്കുറിച്ചും വ്യക്തിപരമായി മോശം അഭിപ്രായങ്ങളൊന്നും കേട്ടിട്ടില്ലാത്തതുകൊണ്ടാണ് അഭിപ്രായപ്രകടനമെന്നും കട്ജു ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ കുറിച്ചു. ഇന്ത്യയിലെ ജനങ്ങളാണ് വിധിയെഴുതേണ്ടതും തീരുമാനിക്കേണ്ടതുമെന്നും കട്ജു കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെതിരെ കട്ജു പലപ്പോഴും വിമര്‍ശമുന്നയിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.