സഹയാത്രികര്‍ സീറ്റ് ബെല്‍ട്ടും ഹെല്‍മെറ്റും ഉപയോഗിച്ചില്ലെങ്കില്‍ പിഴ ഡ്രൈവര്‍ക്ക്

ന്യൂഡല്‍ഹി: സഹയാത്രികര്‍ സീറ്റ് ബെല്‍ട്ട് ധരിച്ചില്ളെങ്കില്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തും. പിന്നില്‍ ഇരിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചില്ളെങ്കില്‍ പിഴ നല്‍കേണ്ടത് ഇരുചക്ര വാഹനം ഓടിച്ചയാള്‍ ആയിരിക്കും. ഇതുള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന നിയമ പരിഷ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണ്.  മോട്ടോര്‍ വാഹന നിയമ പരിഷ്കരണത്തിന്് കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.

കൂടെ യാത്രചെയ്യുന്നവരെല്ലാം സീറ്റ് ബെല്‍ട്ട് ധരിച്ചുവെന്ന് ഉറപ്പാക്കുന്നതിന്‍െറ ഉത്തരവാദിത്തം  ഡ്രൈവര്‍മാരുടേതാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങള്‍ക്ക് സമിതി അംഗീകാരം നല്‍കി.  ഇരുചക്ര വാഹനങ്ങള്‍ പകലും ഡിം ലൈറ്റ് ഇടണമെന്നത് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്.  ഇരുചക്ര വാഹനങ്ങള്‍  എളുപ്പത്തില്‍ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാനാണിത്.

റോഡപകടങ്ങളുടെ ഉത്തരവാദിത്തം റോഡ് നിര്‍മിക്കുന്ന ഏജന്‍സി അല്ളെങ്കില്‍ സ്ഥാപനത്തിന്‍െറ മേല്‍ ചുമത്താനുള്ള നിര്‍ദേശവുമുണ്ട്.  
റോഡ് നിര്‍മാണത്തിലെയും ശരിയായി പരിപാലിക്കുന്നതിലെയും വീഴ്ചമൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം  ബന്ധപ്പെട്ട ഏജന്‍സിക്കോ സ്ഥാപനത്തിനോ ആയിരിക്കും. ഉദാഹരണത്തിന് ദേശീയപാതയിലുണ്ടായ അപകടം  റോഡിന്‍െറ പ്രശ്നം കൊണ്ടാണെങ്കില്‍ ദേശീയ പാത അതോറിറ്റി സമാധാനം പറയേണ്ടിവരും.  

2015ല്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 1,46,000ഓളമാണ്. അപകടവും മരണനിരക്കും കൂടിവരുകയുമാണ്. 2020 ആകുമ്പോഴേക്ക് റോഡപകടം പകുതിയായി കുറക്കാന്‍ നിര്‍ദേശിക്കുന്ന ബ്രസീലിയ പ്രഖ്യാപനത്തില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. അത് നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് മോട്ടോര്‍ വാഹന നിയമം പരിഷ്കരിക്കുന്നത്.

പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തോട് വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനങ്ങളുടെ ആക്ഷേപം പരിശോധിച്ച് നിയമം ഒന്നുകൂടി പുതുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.