ഗോവിന്ദ തന്നെ തോല്‍പിച്ചത് ദാവൂദിന്‍െറ സഹായത്തോടെയെന്ന് രാം നായിക്


മുംബൈ: 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടന്‍ ഗോവിന്ദ തന്നെ തോല്‍പിച്ചത് അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിമിന്‍െറയും ഹിതേന്ദ്ര ഠാക്കൂറിന്‍െറയും സഹായത്തോടെയാണെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്.
ചര്യവേദി എന്ന പേരില്‍ മറാത്തിയില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് ഗോവിന്ദക്ക് എതിരെ രാം നായിക് ആരോപണം ഉന്നയിച്ചത്. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവും വാജ്പേയി സര്‍ക്കാറില്‍ കാബിനറ്റ് മന്ത്രിയുമായിരുന്ന രാം നായിക്കിനെ 2004ല്‍ മുംബൈ നോര്‍ത് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഗോവിന്ദ പരാജയപ്പെടുത്തിയത്.
89 മുതല്‍ 2004 വരെ അഞ്ചു തവണ മണ്ഡലത്തില്‍ ജയിച്ച നായിക്കിനെ ആ വര്‍ഷം 48,000 വോട്ടുകള്‍ക്കാണ് ഗോവിന്ദ പരാജയപ്പെടുത്തിയത്.
എന്നാല്‍, ജനങ്ങളാണ് തന്നെ വിജയിപ്പിച്ചതെന്നും മറ്റാരുടെയും സഹായം വേണ്ടിയിരുന്നില്ളെന്നും ഗോവിന്ദ പ്രതികരിച്ചു.
ആരോപണത്തിലൂടെ മണ്ഡലത്തിലെ ജനങ്ങളെയാണ് രാം നായിക് അവഹേളിക്കുന്നത്. രാം നായിക്കിനെ പോലുള്ളവരില്‍ നിന്ന് ഇത്തരം ആരോപണം പ്രതീക്ഷിച്ചിരുന്നില്ളെന്നും ഗോവിന്ദ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.