പാസ്പോര്‍ട്ടിന് റേഷന്‍ കാര്‍ഡ് താമസരേഖയായി സ്വീകരിക്കില്ല

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് നല്‍കുന്നതിന് റേഷന്‍ കാര്‍ഡ് താമസരേഖയായി സ്വീകരിക്കേണ്ടതില്ളെന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയെന്നും സഹമന്ത്രി വി.കെ. സിങ് ലോക്സഭയില്‍ കെ.സി. വേണുഗോപാലിനെ അറിയിച്ചു.
പൊതുവിതരണ മന്ത്രാലയം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ റേഷന്‍ കാര്‍ഡ് താമസരേഖയല്ളെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍െറ നടപടി. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന റേഷന്‍ കാര്‍ഡില്‍ ചില ക്രമക്കേടുകള്‍ പൊലീസും പാസ്പോര്‍ട്ട് അധികൃതരും  കണ്ടത്തെിയിരുന്നു. വ്യാജ റേഷന്‍ കാര്‍ഡ് നല്‍കുന്നതായും കണ്ടു. ഒരു റേഷന്‍ കാര്‍ഡ് നിരവധി അപേക്ഷകര്‍ ഉപയോഗിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.