ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമ വിരുദ്ധമല്ലെന്ന് കോടതി 

മുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധം തുടരുന്നതിന് ബോംബെ ഹൈകോടതി അനുമതി നല്‍കി. അതേസമയം, ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമ വിരുദ്ധമല്ളെന്ന് ഹൈകോടതി വ്യക്തമാക്കി. ബീഫ് വില്‍പന നടത്തുന്നതും ഭക്ഷിക്കുന്നതും വിലക്കി  കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം പിഴയും പതിനായിരം രൂപയുമാണ് ശിക്ഷ ലഭിക്കുക. 

മുംബൈ പോലെ വിവിധ വിഭാഗങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ ബീഫ് നിരോധിക്കുന്നത് പ്രയോഗികമല്ളെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു നിരോധത്തിനെതിരെ ഹരജി നല്‍കിയവരുടെ വാദം. ഇത് കോടതി ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.