പ​ാമോലിൻ കേസ്​ :വിചാരണ തുടരണമെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാനാകില്ളെന്നും വിചാരണ തടസ്സം കൂടാതെ മുന്നോട്ടുപോകണമെന്നും സുപ്രീംകോടതി. കേസിനെക്കുറിച്ച് തെറ്റായി വിവരം നല്‍കിയതിന് സംസ്ഥാന സര്‍ക്കാറിന്‍െറ അഭിഭാഷകനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പി.ജെ. തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ എന്നിവര്‍ നല്‍കിയ ഹരജികളാണ്  സുപ്രീംകോടതി പരിഗണനയില്‍.

പ്രതികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി വിചാരണക്കോടതി നടപടികളെ തടസ്സപ്പെടുത്തരുതെന്ന് സുപ്രീംകോടതി വിചാരണക്കോടതിയോട് നിര്‍ദേശിച്ചു. കോടതി നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അകാരണമായി നീട്ടിക്കൊണ്ടുപോവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ അഭിഭാഷകന്‍ ആര്‍. സതീഷാണ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഹരജികളില്‍ മൂന്നര വര്‍ഷമായി എതിര്‍ സത്യവാങ്മൂലം പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാറിന്‍െറ സ്റ്റാന്‍ഡിങ് കോണ്‍സല്‍  എം.ആര്‍. രമേശ് ബാബുവിനോട് കോടതി ചോദിച്ചു.

കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍  തീരുമാനം വിചാരണ കോടതി തള്ളിയതിനാല്‍ അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണെന്ന് രമേശ് ബാബു മറുപടി നല്‍കി.  കേസ് പിന്‍വലിക്കാനുള്ള തീരുമാനം തള്ളിയ  വിചാരണ കോടതി നടപടിക്കെതിരെ സര്‍ക്കാര്‍  ഹൈകോടതിയെ സമീപിച്ചിട്ടില്ളെന്നും പ്രതികളിലൊരാളായ ടി.എച്ച്. മുസ്തഫ മാത്രമാണ് ഹൈകോടതിയെ സമീപിച്ചതെന്നും വി.എസിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.  

ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ആര്‍. ഭാനുമതി കോടതി രേഖകള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടില്ളെന്ന വി.എസിന്‍െറ അഭിഭാഷകന്‍െറ വാദം സ്ഥിരീകരിച്ചു.
ഇതോടെയാണ് ചീഫ് ജസ്റ്റിസിന്‍െറ ഭാഗത്തുനിന്ന് സര്‍ക്കാര്‍ അഭിഭാഷകന് നേരെ രൂക്ഷ വിമര്‍ശം ഉണ്ടായത്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണോയെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണോ സര്‍ക്കാറിന്‍െറ ശ്രമമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് ആഗസ്റ്റില്‍ വീണ്ടും പരിഗണിക്കും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.