ദാവൂദിന്‍െറ കറാച്ചിയിലെ വീട് കണ്ടെത്തിയതായി ദേശീയ ചാനല്‍

ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹീമിന്‍െറ കറാച്ചിയിലെ വീട് കണ്ടെത്തി യതായി ദേശീയ ടി.വി ചാനലായ സി.എന്‍.എന്‍-ന്യൂസ് 18ന്‍െറ വെളിപ്പെടുത്തല്‍. കറാച്ചി സദര്‍ ടൗണിലെ ക്ലിഫ്ടൺ ബ്ളോക് നാലിലെ ഡി 13 വീട്ടില്‍  ദാവൂദ് താമസിക്കുന്ന വിവരമാണ് ഒളികാമറ ഓപറേഷനിലൂടെ ചാനല്‍ പുറത്തുവിട്ടത്. ദാവൂദിന്‍െറ അംഗരക്ഷകരുമായും പ്രദേശത്തെ ജനങ്ങളുമായും ഒളികാമറക്കാര്‍ സംസാരിച്ചു.
1993ലെ മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരന്മാരിലൊരാളായ ദാവൂദ് കറാച്ചിയിലില്ലെന്ന പാകിസ്താന്‍െറ അവകാശവാദങ്ങളാണ് തകര്‍ന്നടിഞ്ഞതെന്ന് സി.എന്‍.എന്‍-ന്യൂസ് 18 വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദാവൂദിന്‍െറ വീട് ഏതെന്ന് ചോദിച്ചപ്പോള്‍ നാട്ടുകാര്‍ കൃത്യമായി പറഞ്ഞുകൊടുത്തു. സ്ഥലത്തെ പൊലീസുകാരും ഇക്കാര്യം സമ്മതിക്കുന്നതായി ചാനല്‍ പറയുന്നു. ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളിയായ ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കുകയായിരുന്നെന്ന് സി.എന്‍.എന്‍-ന്യൂസ് 18 ആരോപിക്കുന്നു. ആബട്ടാബാദില്‍ ഉസാമ ബിന്‍ ലാദിന്‍ ഒളിവില്‍ കഴിഞ്ഞ വീടുമായി സാമ്യമുള്ളതാണ് ദാവൂദിന്‍െറ വീട്. ദാവൂദിന്‍െറ നാലു ടെലിഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയതായി ഇന്ത്യാ ടുഡേ ചാനല്‍ വെളിപ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.