ഝാര്‍ഖണ്ഡിലും ബിഹാറിലും മാധ്യമപ്രവർത്തകർ വെടിയേറ്റ്​ മരിച്ചു

ന്യൂഡൽഹി: ബിഹാറിലും ഝാര്‍ഖണ്ഡിലുമായി രണ്ട് മാധ്യമപ്രവർത്തകർ വെടിയേറ്റ് മരിച്ചു. മുതിർന്ന പത്രപ്രവർത്തകനും ഹിന്ദി ദിനപ്രതമായ ഹിന്ദുസ്ഥാെൻറ ബ്യൂറോ ചീഫുമായ രാജ്ദേവ് രഞ്ജനാണ് ബിഹാറിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ബിഹാറിലെ സിവാൻ ജില്ലയിലെ റയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ്  രാജ്ദേവ് രഞ്ജന് ക്ലോസ് റേഞ്ചിൽ നിന്നും അഞ്ച് തവണ വെടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു.

ബന്ധുവിനെ സന്ദർശിക്കാൻ േപാകവെയാണ് രാജ്ദേവ് രഞ്ജന് വെടിയേറ്റതെന്നും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലോസ് റേഞ്ചിൽ നിന്ന് അഞ്ചുതവണ വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊല നടത്തിയത് വിദഗ്ധരായ ഷൂട്ടർമാരാണെന്നും പൊലീസ് സംശയിക്കുന്നു.

ഝാര്‍ഖണ്ഡിലെ ദവാരിയ ജില്ലയിലാണ് മറ്റൊരു  മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ടത്. വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ടര്‍ അഖിലേഷ് പ്രതാപ് സിങ്ങാണ് (35)  അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഗ്രാമ പഞ്ചായത്ത് ഒാഫീസിന് സമീപം മരിച്ചുകിടക്കുന്ന നിലയിലാണ്  അഖിലേഷ് പ്രതാപ് സിങ്ങിനെ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഛത്ര നഗരത്തില്‍ ബന്ദ് നടത്തി. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മുഖ്യമന്ത്രി രഘുബര്‍ദാസ് ഡി.ജി.പി ഡി.കെ. പാണ്ഡെക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.