ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് സംവിധാനം വഴി മുന്‍കൂട്ടി ബുക് ചെയ്യുന്ന 300 രൂപയില്‍ കുറയാത്ത ഓര്‍ഡറുകളില്‍ നിരക്കിന്‍െറ 50 ശതമാനം തിരികെ നല്‍കുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍െറ (ഐ.ആര്‍.സി.ടി.സി) ഇ-കാറ്ററിങ് സംവിധാനത്തിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ പദ്ധതി. 300 രൂപയില്‍ കുറയാത്ത ഒറ്റ ഓര്‍ഡറുകളിലാണ് നിരക്കിളവ് ലഭ്യമാകുക. സംവിധാനം ഐ.ആര്‍.സി.ടി.സി ഇ-കാറ്ററിങ് വെബ്സൈറ്റില്‍ മേയ് 13 മുതല്‍ ലഭ്യമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐ.ആര്‍.സി.ടി.സിയുടെ ഇ-കാറ്ററിങ് വെബ്സൈറ്റായ www.ecatering.irctc.co.in ലൂടെയും ‘ഫുഡ് ഓണ്‍ ട്രാക്’ എന്ന മൊബൈല്‍ ആപ്ളിക്കേഷനിലൂടെയും ബുക് ചെയ്യുന്ന ഭക്ഷണത്തിനുമാത്രമാണ് നിരക്കിളവ് ലഭ്യമാകുക. ഭക്ഷണം വാങ്ങുന്ന തീയതിക്കുശേഷം ബാക്കി തുക ഓര്‍ഡര്‍ ബുക് ചെയ്ത അക്കൗണ്ടിലേക്ക് തിരികെയത്തെും. ഉപഭോക്താവിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.