ഗൂഡല്ലൂര്‍: വേനലവധി ആഘോഷിക്കാന്‍ കുടുംബസമേതമത്തെുന്ന വിനോദസഞ്ചാരികളാല്‍ വീര്‍പ്പുമുട്ടുകയാണ് ഊട്ടി. കേരളം, കര്‍ണാടക സംസ്ഥാനത്തു നിന്നുള്ളവര്‍ ഗൂഡല്ലൂര്‍-ഊട്ടി ദേശീയപാതയിലൂടെയാണ് കടന്നുപോവുന്നത്. ഗൂഡല്ലൂര്‍ 27ലെ വ്യൂപോയന്‍റ് നീഡില്‍ റോക്ക്, പൈക്കാറ ബോട്ട് ഹൗസ്, ഫാള്‍സ്, ഷൂട്ടിങ് മട്ടം എന്നിവ കണ്ടാണ് ടൂറിസ്റ്റുകള്‍ ഊട്ടിയിലത്തെുന്നത്.
ഷൂട്ടിങ് മട്ടത്താണ് കൂടുതല്‍ തിരക്ക്. വാഹനങ്ങള്‍ നിര്‍ത്താന്‍ സ്ഥലമില്ലാത്തതിനാല്‍ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. ഊട്ടിയിലെ ഭോജനശാലകളില്‍ അമിതചാര്‍ജാണ് ഭക്ഷണത്തിന് ഈടാക്കുന്നത്. ഇതുകാരണം സഞ്ചാരികള്‍ പലരും ഭക്ഷണം കൊണ്ടുവരുകയാണ്. ചിലര്‍ പാചകം ചെയ്യാനുള്ള ഒരുക്കങ്ങളുമായിട്ടാണ് വരുന്നത്. കേരളത്തില്‍നിന്ന് പാലക്കാടുവഴി വരുന്ന മലയാളികളും തമിഴ്നാടിന്‍െറ മറ്റു ജില്ലകളില്‍നിന്നുള്ളവരും മേട്ടുപ്പാളയം, കോത്തഗിരി ചുരംവഴിയാണ് വരുന്നത്. അവധിദിവസങ്ങളില്‍ ഈ പാതയില്‍ വണ്‍വേ ട്രാഫിക്കായിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഊട്ടിയിലത്തെുന്നതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവാതെ വിനോദസഞ്ചാരികള്‍ വലയുകയാണ്.
കഴിഞ്ഞ നാലുദിവസമായി ഊട്ടിയിലും ഗൂഡല്ലൂര്‍ മേഖലയിലും നല്ല വേനല്‍മഴ ലഭിച്ചു. മഴകാരണം വൈകുന്നേരമാവുന്നതോടെ തണുപ്പ് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളി മുതല്‍ തിങ്കള്‍വരെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ്. മേയ് 27ന് ആംഭിക്കുന്ന പുഷ്പോത്സവത്തിന് ഗാര്‍ഡനില്‍ ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്. ഗാര്‍ഡനിലെ ഗാലറികളില്‍ പൂച്ചട്ടികളില്‍ പൂക്കള്‍ നിറച്ചുള്ള കാഴ്ചയും ഒരുക്കിക്കഴിഞ്ഞു. 27ന് നീലഗിരി ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചുട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.