കേരളത്തിലും ബംഗാളിലും മോദി മാജിക് ഫലിച്ചില്ലെന്ന് ശിവസേന

മുംബൈ: പശ്ചിമ ബംഗാളിലെയും  തമിഴ്നാട്ടിലെയും പ്രാദേശിക പാര്‍ട്ടികളെയും കേരളത്തിലെ ഇടതുപക്ഷത്തെയും നിഷ്കാസനം ചെയ്യുന്നതില്‍ മോദി മാജിക് ഫലിച്ചില്ളെന്ന് ശിവസേന. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പാര്‍ട്ടി മുഖപത്രത്തിലൂടെ പ്രതികരിക്കുകയായിരുന്നു എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന. അസമില്‍ കോണ്‍ഗ്രസിനെ കുടിയൊഴിപ്പിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. എന്നാല്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെയും തമിഴ്നാട്ടില്‍ ജയലളിതയെയും കേരളത്തില്‍ ഇടതുപക്ഷത്തെയും തൊടാന്‍ കഴിഞ്ഞില്ല.

അതിനര്‍ഥം, പ്രാദേശിക പാര്‍ട്ടികളെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പിക്കാനുള്ള കരുത്ത് ബി.ജെ.പിക്കില്ളെന്നാണ്. കോണ്‍ഗ്രസിനെ വായുവില്‍ അലിയിച്ചെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, അസം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മാറിമാറി അധികാരത്തില്‍ വരുന്നതാണ് പതിവ്. ഇക്കുറി ഇടതുപക്ഷം നേടി. അവിടെ അക്കൗണ്ട് തുറക്കാനായതു മാത്രമാണ് ബി.ജെ.പിയുടെ ‘നല്ല ദിവസം’ -ശിവസേന പരിഹസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.