ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ കുറയുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം മതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ മുസ്ലിംകള്‍ക്കിടയില്‍ സാക്ഷരത നിരക്കില്‍ വന്‍വര്‍ദ്ധന ഉണ്ടായതായും കണക്കുകള്‍ രേഖപ്പെടുത്തുന്നു.
മുസ്ലിം കുടുംബങ്ങളിലെ ശരാശരി അംഗങ്ങളുടെ എണ്ണം 5.61ല്‍ നിന്ന് 5.15ലേക്ക് കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ സൂചിപ്പിക്കുന്നു. മുസ്ലിം കുടുംബങ്ങളില്‍ പുരുഷന്‍മാര്‍ ഗൃഹനാഥന്‍മാരായ കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണത്തില്‍ 11.01ശതമാനത്തിന്‍െറ കുറവും സ്ത്രീകള്‍ ഗൃഹനാഥരായ വീടുകളില്‍ അംഗങ്ങളുടെ എണ്ണത്തില്‍ 4.47ശതമാനത്തിന്‍െറ കുറവുമാണ് കണ്ടത്തെിയത്. ആകെ ജനസംഖ്യയായ 121കോടിയില്‍ 17.22കോടിയാണ് (14.42%) മുസ്ലിം ജനസംഖ്യ. 96.63(79.08%)കോടിയാണ് രാജ്യത്തെ ഹിന്ദു ജനസംഖ്യ.
സ്ത്രീകള്‍ ഗൃഹനാഥരായ കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ സമുദായത്തിലാണുള്ളത് (17.4% ).ഇക്കാര്യത്തില്‍ ബുദ്ധമതം(15.9%), ജൈനമതം (11.5%) എന്നിവ ക്രിസ്ത്യന്‍ സമുദായത്തിന് തൊട്ടു താഴെയുണ്ട്.2001-2011കാലയളവിലെ മതം തിരിച്ചുള്ള സെന്‍സസില്‍ മുസ്ലിം സമുദായത്തില്‍ 24.6 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി എം.പി സാക്ഷിരാജ് പറഞ്ഞിരുന്നു. മുസ്ലിം ജനസംഖ്യയെ നേരിടാന്‍ ഹിന്ദു സ്ത്രീകള്‍ മിനിമം നാല് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന് വി.എച്ച്്.പി നേതാവ് സ്വാധി പ്രാച്ചി പറഞ്ഞത് നേരത്തെ വന്‍ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.